Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Over Delay

Wayanad

സ​പ്ലൈ​ക്കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക

മാ​ന​ന്ത​വാ​ടി: താ​ന്നി​ക്ക​ൽ വേ​മം പാ​ട​ശേ​ഖ​ര​ത്തി​ൽ സ​പ്ലൈ​ക്കോ​യു​ടെ നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക. സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക​ൾ കൃ​ഷി​വ​കു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ഒ​രു മാ​സം മു​ന്പാ​ണ് പു​ഞ്ച കൃ​ഷി​യു​ടെ കൊ​യ്ത്ത് ക​ഴി​ഞ്ഞ​ത്. നാ​ളി​തു​വ​രെ​യാ​യി​ട്ടും നെ​ല്ല് സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. 180 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​രം വ​ട​ക്കേ വ​യ​നാ​ടി​ന്‍റെ പ്ര​ധാ​ന നെ​ല്ല​റ​ക​ളി​ലൊ​ന്നാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ പ​ക്ക​ൽ നി​ന്നും സ​പ്ലൈ​ക്കോ നെ​ല്ല് സം​ഭ​രി​ക്കു​ന്നു​ണ്ട്.

പ​ല​യി​ട​ങ്ങ​ളി​ലും നെ​ൽ​കൃ​ഷി ന​ഷ്ട​ത്തി​ലാ​കു​ന്പോ​ൾ സ​പ്ലൈ​കോ വ​ഴി​യു​ള്ള നെ​ല്ല് സം​ഭ​ര​ണ​മാ​ണ് കൃ​ഷി തു​ട​രാ​ൻ ക​ർ​ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ കൊ​യ്തെ​ടു​ത്ത നെ​ല്ല് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചാ​ക്കു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്.

നെ​ല്ല് സം​ഭ​ര​ണം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ന്പോ​ൾ വി​വി​ധ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് സം​ഭ​ര​ണം വൈ​കി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ളി​ട്ട് മൂ​ടി​യ നി​ല​യി​ലാ​ണ് നെ​ൽ​ച്ചാ​ക്കു​ക​ൾ. മ​ഴ കാ​ര​ണം ഈ​ർ​പ്പം ത​ട്ടി നെ​ല്ല് മു​ള​ച്ച് ന​ശി​ച്ചു​പോ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ​വ​ർ. ഉ​ട​ൻ നെ​ല്ല് സം​ഭ​രി​ച്ച് ആ​ശ​ങ്ക​യ​ക​റ്റ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up